ബിജു കുര്യന്റെ വിസ റദ്ദാക്കാൻ നീക്കം തുടങ്ങി; എംബസിക്ക് കത്ത് നൽകും

biju

ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്നും മുങ്ങിയ ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. വിസ റദ്ദാക്കി ബിജുവിനെ തിരികെ അയക്കാൻ ഇസ്രായേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്

താൻ സുരക്ഷിതനാണെന്ന് ബിജു കുര്യൻ ഭാര്യക്ക് മെസേജ് അയച്ചിരുന്നു. ഇതിന് ശേഷം ബിജുവിനെ കുറിച്ച് ബന്ധുക്കൾക്കും കൂടുതൽ വിവരമൊന്നുമില്ല. ബിജുവിന്റെ തിരോധാനത്തിൽ കൃഷിവകുപ്പിനും വ്യക്തതയില്ല. ബിജുവടക്കം 27 കർഷകരെയാണ് കൃഷി പഠിക്കാനായി ഇസ്രായേലിലേക്ക് പോയത്. ഈ മാസം 12ന് അർധരാത്രിയാണ് സംഘത്തിൽ നിന്നും ബിജു മുങ്ങിയത്. 

കണ്ണൂർ ഇരിട്ടിയിലെ ബിജുവിന്റെ വീട് ഇപ്പോൾ പൂട്ടിയിട്ടിരിക്കുകയാണ്. പ്രതികരിക്കാൻ താത്പര്യമില്ലെന്നാണ് ഭാര്യയും പറയുന്നത്.
 

Share this story