ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് മുസ്ലിം ലീഗിന്; സിപിഐക്കെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു: വെള്ളാപ്പള്ളി

vellappalli

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടുത്ത ഭരണം കിട്ടിയാൽ ഇനിയൊരു മാറാട് കലാപം നടത്തണമെന്ന ദുഷ്ടലാക്കാണ് ലീഗിന്. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയത്തിൽ കാന്തപുരം അബൂബക്കർ മുസ്ലിയാരെ ആരോ തെറ്റിദ്ധരിപ്പിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു

സിപിഐക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. സർക്കാരിനകത്ത് പറയേണ്ട കാര്യം പുറത്ത് പറഞ്ഞ് മുന്നണിക്കുള്ളിൽ അനൈക്യമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. ത്രിതല പഞ്ചായത്തിലെ പരാജയത്തിന്റെ പ്രധാന കാര്യങ്ങളിലൊന്ന് ഇതാണ്. സിപിഐ സീറ്റുകളുടെ എണ്ണം പരിശോധിച്ചാൽ അവർക്ക് മനസിലാക്കാം

പിന്നാക്കക്കാരുടെയും പട്ടിക ജാതിക്കാരുടെയും പിൻബലമാണ് ഇടതുപക്ഷത്തിന്റെ നിലനിൽപ്പ്. അത് മനസിലാക്കാതെ എന്നെ തള്ളാൻ ഇതിന് മാത്രം കാര്യമെന്താണ്. എന്റെയടുത്ത് വന്ന് കാശ് വാങ്ങി കൈ തന്ന് പറഞ്ഞ കാര്യങ്ങളൊന്നും താൻ ഇപ്പോൾ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
 

Tags

Share this story