തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും: കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർക്ക് തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പെന്ന് പറഞ്ഞ കെ സുരേന്ദ്രൻ തീവ്രവാദ ശക്തികളുമായിട്ടാണ് എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നതെന്നും വിമർശിച്ചു.

എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്‍റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എൽ ഡി എഫിന്‍റെ പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട് എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണെന്നും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

Tags

Share this story