ലീഗിന്റെ പുതിയ ഭാരവാഹികളെ ഇന്ന് തീരുമാനിക്കും; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംകെ മുനീർ?

league

പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ ഇന്ന് കോഴിക്കോട് ചേരും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എംകെ മുനീറിനാണ് സാധ്യത. ജില്ലാ ഭാരവാഹികളിൽ കൂടുതൽ പേരുടെയും പിന്തുണ മുനീറിനാണ്. പിഎംഎ സലാമിനെ വീണ്ടും ജനറൽ സെക്രട്ടറിയാക്കാൻ കുഞ്ഞാലിക്കുട്ടി പക്ഷം ശ്രമം തുടങ്ങിയതോടെയാണ് മുനീറിനെ പിന്തുണച്ച് മറുപക്ഷം എത്തിയത്

രാവിലെ 11 മണിക്കാണ് കൗൺസിൽ യോഗം. ഇതിന് മുമ്പ് സമവായത്തിൽ എത്തണമെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ നൽകിയ നിർദേശം. ജില്ലാ ഭാരവാഹികളെ മലപ്പുറത്തേക്ക് വിളിപ്പിച്ച് സാദിഖലി തങ്ങൾ അഭിപ്രായം തേടിയിരുന്നു. ഇതിൽ കൂടുതൽ പേരും പിന്തുണച്ചത് മുനീറിനെയാണ്‌
 

Share this story