സംസ്ഥാനത്തെ ഇനിയുള്ള പോരാട്ടം എൻഡിഎ‍യും യുഡിഎഫും തമ്മിൽ; എൽഡിഎഫിനെ ജനം തള്ളിക്കളഞ്ഞു: രാജീവ് ചന്ദ്രശേഖർ

rajeev chandrasekhar

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയുള്ള പോരാട്ടം എൻഡിഎയും യുഡിഎഫും തമ്മിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എൽഡിഎഫിനെ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ കേരളത്തിലെ ചരിത്രമാണ്.

വികസിത കേരളത്തിന് ജനങ്ങൾ പിന്തുണ നൽകിയതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എൽഡിഎഫിന്‍റെ പരാജയം യുഡിഎഫിന് ഗുണമുണ്ടായിട്ടുണ്ട്.

ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കുറിച്ച് മാത്രമാണ് സംസാരം ഉണ്ടായത്. അതിന്‍റെ ഫലം യുഡിഎഫിന് ലഭിച്ചു. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള എവിടെ തുടങ്ങി, ആര് തുടങ്ങി എന്നതൊക്കെ പരിശോധിക്കേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Tags

Share this story