സർക്കാർ നിലപാട് എൻഎസ്എസിന് ബോധ്യപ്പെട്ടു; തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യും: വെള്ളാപ്പള്ളി

vellappally natesan

എൻഎസ്എസ് നിലപാട് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ലെന്നും വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങളിൽ പിന്തുണ നൽകുന്നതെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ നിലപാടിനോട് ഒപ്പം എൻഎസ്എസ് എത്തിയോ എന്നറിയില്ല. ആചാരങ്ങൾ സംരക്ഷിക്കണമെന്നും സ്ത്രീ പ്രവേശനം പാടില്ലെന്നും എൻഎസ്എസ് പറയുന്നു. ഞങ്ങളും അത് തന്നെയാണ് പറയുന്നത്

എൻഎസ്എസ് നിലപാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യും. ശബരിമലയിൽ സർക്കാർ നിലപാട് മാറ്റം എൻഎസ്എസിന് ബോധ്യപ്പെട്ടു. എൻഎസ്എസിന് ഇനി സർക്കാരിനെ എതിർക്കേണ്ട കാര്യമില്ല. ശബരിമലയിൽ എൻഎസ്എസ് എടുത്ത നിലപാടിനോട് എസ്എൻഡിപിക്കും യോജിപ്പാണ്. കോൺഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

എൻഎസ്എസിന് സർക്കാരിനെ വിശ്വാസമാണെന്നും ശബരിമല വിശ്വാസ പ്രശ്‌നത്തിലെ നിലപാട് മാറ്റം സ്വാഗതാർഹമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇന്ന് പറഞ്ഞിരുന്നു. കോൺഗ്രസിന്റേത് കള്ളക്കളിയാണെന്നും വിശ്വാസപ്രശ്‌നത്തിൽ കോൺഗ്രസിന് ഉറച്ച നിലപാടില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞിരുന്നു.
 

Tags

Share this story