മുഖത്ത് തുണിയിട്ട് വയോധികയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ചു; പ്രതിക്കായി തെരച്ചിൽ

Police

മലപ്പുറത്ത് പട്ടാപ്പകൽ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂന്നര പവന്റെ മാല മോഷ്ടിച്ചു. വെളിയങ്കോട് പഴഞ്ഞി റേഷൻ കടക്ക് സമീപം പിലാക്കൽ വീട്ടിൽ കൊട്ടിലിങ്ങൽ പരിച്ചൂമ്മയുടെ മാലയാണ് മോഷണം പോയത്. 

മോഷ്ടാവ് പരിച്ചൂമ്മയുടെ മുഖത്ത് തുണിയിട്ട ശേഷം മാല വലിച്ച് പൊട്ടിക്കുകയായിരുന്നു. മാലയുടെ പകുതി മാത്രമേ മോഷ്ടാവിന് കയ്യിൽ കിട്ടിയുള്ളു. വയോധിക നിലവിളിച്ചപ്പോഴേക്കും ഇയാൾ ഓടിക്കളഞ്ഞു

അയൽവാസികൾ ഓടിയെത്തി മോഷ്ടാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കറുത്ത ഷർട്ടിട്ട യുവാവ് ഓടുന്നതായി കണ്ടതായി അയൽവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
 

Share this story