മറ്റാരും കാണിക്കാത്ത ആർജവം കാണിച്ചയാൾ; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ക്ലിമീസ് ബാവ

cleemis

മുഖ്യമന്ത്രി പിണറായി വിജയനെ പ്രസംശിച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. നാടാർ സംവരണ വിഷയത്തിൽ മറ്റാരും കാണിക്കാത്ത ആർജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. അടൂർ ഓൾസെയിന്റ്‌സ് പബ്ലിക് സ്‌കൂളിൽ നടന്ന മലങ്കര കത്തോലിക്ക സഭാ പുനരൈക്യ വാർഷികത്തിന്റെ ഭാഗമായ സഭാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സമയക്രമം പാലിച്ച് സഭയുടെ ചടങ്ങിൽ പങ്കെടുക്കാൻ അയ്യപ്പ സംഗമ വേദിയിൽ നിന്ന് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു. സഭക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മാർ ഇവാനിയോസ് മെത്രാപോലീത്തയുടെ മെത്രാഭിഷേക ശതാബ്ദി ആഘോഷ സമാപനവും സഭാ സംഗമവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ആട്ടിൻ തോൽ ധരിച്ച ചെന്നായ്ക്കൾ കേരളത്തിന്റെ സമാധാനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവരെ ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണം. സമൂഹത്തിൽ സമാധാനം പുലരുന്നുവെന്ന് ഉറപ്പ് വരുത്തണം. ആ ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
 

Tags

Share this story