പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു; കേന്ദ്രത്തിനെതിരായ പ്രമേയം നിയമസഭ പാസാക്കി

കേന്ദ്ര സർക്കാരിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ധനമന്ത്രി കെഎൻ ബാലഗോപാലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പ്രമേയം പാസാക്കിയത്. ധനകാര്യ കമ്മീഷൻ ശുപാർശ കാറ്റിൽപ്പറത്തി ഗ്രാൻഡുകൾ തടഞ്ഞുവെച്ചു, കേന്ദ്ര നടപടി ഫെഡറലിസിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് തുടങ്ങിയ വിമർശനങ്ങളോടെയാണ് പ്രമേയം പാസാക്കിയത്. 

കേന്ദ്രത്തിനെതിരായ പ്രമേയത്തെ പിന്തുണയ്ക്കാതിരിക്കാൻ നാടകം കാണിച്ച് ഇറങ്ങി പോവുകയാണ് പ്രതിപക്ഷം ചെയ്തതെന്ന് കെ എൻ ബാലഗോപാൽ ആരോപിച്ചു. പ്രമേയം ഐകകണ്‌ഠേന അംഗീകരിക്കേണ്ടി വരും. അത് കൊണ്ട് ഡൽഹിയിൽ ഇരിക്കുന്നവർക്ക് വിഷമം തോന്നും എന്ന് കരുതിയാണ് ഇറങ്ങി പോയത് എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.

Share this story