മേയറെ തടഞ്ഞുവെച്ച് പ്രതിപക്ഷം; തൃശ്ശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

thrissur

തൃശ്ശൂർ കോർപറേഷൻ യോഗത്തിൽ കയ്യാങ്കളി. മേയറെ പ്രതിപക്ഷം തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. മേയർ എം കെ വർഗീസിനെ പ്രതിപക്ഷാംഗങ്ങൾ തടഞ്ഞുവെക്കുകയായിരുന്നു. ബിനി ടൂറിസ്റ്റ് ഹോമുമായി ബന്ധപ്പെട്ട ഫയൽ ചർച്ചക്ക് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം

ബിനി ടൂറിസ്റ്റ് ഹോമിന്റെ നടത്തിപ്പും നിർമാണവും കോർപറേഷന്റെ കീഴിലായിരുന്നു. അടുത്തിടെ കോർപറേഷൻ അധികാരികൾ കൗൺസിലിൽ ചർച്ചക്ക് വെക്കാതെ ബിനി ടൂറിസ്റ്റ് ഹോമിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഇതിനിടിടെ ചില സ്വകാര്യ വ്യക്തികൾ ചില ഭാഗങ്ങൾ പൊളിച്ചു കൊണ്ടുപോകുകയും ചെയ്തു. ഇതാണ് പ്രതിപക്ഷ ബഹളത്തിന് കാരണമായത്. 

തർക്കവും വാക്കേറ്റവും ശക്തമായതോടെ മേയർ കൗൺസിൽ പിരിച്ചുവിടാൻ ശ്രമിച്ചു. എന്നാൽ പ്രതിപക്ഷം മേയറുടെ ഡയസിന് മുകളിൽ കയറുകയും മേയറെ പിടിച്ചുവെക്കുകയുമായിരുന്നു. ഇതിനെ തടയാൻ ഭരണകക്ഷി അംഗങ്ങളും എത്തിയതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. 
 

Share this story