ബഹളം തുടർന്ന് പ്രതിപക്ഷം; സഭ വെറും ഒമ്പത് മിനിറ്റിനുള്ളിൽ പിരിഞ്ഞു

assembly

നിയമസഭയിൽ ബഹളം തുടർന്ന് പ്രതിപക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായെന്ന് വിഡി സതീശൻ പറഞ്ഞു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു

ഇതേ തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. പ്ലക്കാർഡുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള റദ്ദ് ചെയ്തു. 

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കാത്തത് നിരാശാജനകമെന്ന് സ്പീക്കർ പറഞ്ഞു. തുടർന്ന് സഭ പിരിഞ്ഞു. ഒമ്പത് മിനിറ്റ് മാത്രമാണ് സഭ ഇന്ന് നടന്നത്. സഭ വീണ്ടും തിങ്കളാഴ്ച ചേരും
 

Share this story