ഇന്ധന സെസ്, നികുതി വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സത്യാഗ്രഹ സമരം ആരംഭിച്ചു
Feb 6, 2023, 14:47 IST

ഇന്ധന സെസിലും നികുതി വർധനവിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ സത്യാഗ്രഹ സമരം. നാല് യുഡിഎഫ് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതുചർച്ചക്ക് മുമ്പേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്
നിയമസഭക്ക് പുറത്തും ശക്തമായ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ കലക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13ന് യുഡിഎഫിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർധനവും സെസും പിൻവലിക്കാനാണ് നീക്കം.