പ്രതിപക്ഷത്തിന്റെ ആശങ്ക പരിശോധിക്കണം; സിസോദിയയുടെ അറസ്റ്റിനെതിരെ മോദിക്ക് മുഖ്യമന്ത്രിയുടെ കത്ത്

modi pinarayi

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നത് ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളെ കേന്ദ്ര ഏജൻസികളെ കൊണ്ട് നിയമക്കുരുക്കിൽ പെടുത്താനുള്ള നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സിസോദിയയുടെ അറസ്‌റ്റെന്നും കത്തിൽ പറയുന്നു

പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പരിശോധിക്കണം. അന്വേഷണത്തോട് സിസോദിയ പൂർണമായും സഹകരിച്ചിരുന്നു. എന്നിട്ടും സിസോദിയയെ അറസ്റ്റ് ചെയ്ത സിബിഐ നടപടി കേന്ദ്ര ഏജൻസികൾക്കെതിരായ വിമർശനം ശരിവെക്കുന്ന തരത്തിലാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 

Share this story