മുസ്ലിം സംവരണം നഷ്ടപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കണം; മുഖ്യമന്ത്രിക്ക് ലീഗ് നിവേദനം നൽകി

Muslim League

മുസ്ലിം സംവരണം നഷ്ടപ്പെടുന്ന രീതിയിലുള്ള ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള റൊട്ടേഷൻ രൂപീകരിച്ചപ്പോഴാണ് മുസ്ലിം സംവരണം കുറയുന്ന അവസ്ഥയുണ്ടായതെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി

ഭിന്നശേഷി സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് സാമൂഹിക നീതി വകുപ്പ് കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ ഉത്തരവാണ് വിവാദമായത്. മുസ്ലിം സംവരണം രണ്ട് ശതമാനം കുറവ് വരുന്ന രീതിയിലാണ് ഭിന്നശേഷി സംവരണം നടപ്പാക്കുന്നത്. പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്ന് ലീഗ് സംസ്ഥാന കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു
 

Share this story