നിയന്ത്രണം വിട്ട ജീപ്പ് സ്‌കൂട്ടറുകളിലും കാറിലും ഇടിച്ച് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേർക്ക് പരുക്ക്
May 2, 2023, 15:41 IST

പത്തനംതിട്ട കുരമ്പാലയിൽ ജീപ്പ് നിയന്ത്രണം വിട്ട് സ്‌കൂട്ടറുകളിലും കാറിലുമിടിച്ച് അപകടം. രണ്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു. വണ്ടികളിലിടിച്ച ശേഷം ജീപ്പ് എംസി റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ ആര്യ(32), എസ് എസ് മിലാക്ഷൻ എന്നിവരെ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു