പാർക്ക് ചെയ്ത ട്രാവലർ തനിയെ നീങ്ങി; നിർത്താൻ ശ്രമിക്കുന്നതിനിടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

accident

മൂവാറ്റുപുഴ വാളകത്ത് വാഹനം കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. വാളകം കുന്നയ്ക്കൽ സ്വദേശി നന്ദുവാണ് മരിച്ചത്. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാവലർ നീങ്ങുന്നത് കണ്ട് നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

വീടിനും ട്രാവലർ പാർക്ക് ചെയ്തതിനും ഇടയിലുള്ള തോട്ടിലേക്ക് യുവാവ് വീഴുകയും ട്രാവലർ ഇവിടേക്ക് ഇടിച്ചുവരികയുമായിരുന്നു. യുവാവിനെ വാഹനത്തിനടിയിൽ നിന്ന് ആളുകൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു

പിന്നീട് ജെസിബി എത്തി വാഹനം നീക്കിയതിന് ശേഷമാണ് നന്ദുവിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
 

Share this story