പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും; സജി ചെറിയാനെ പരോക്ഷമായി തള്ളി എംവി ഗോവിന്ദൻ

govindan

ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്റെ പ്രസ്താവന പാർട്ടി നിലപാട് അല്ലെന്ന സൂചനയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് പറയാനുള്ളത് പാർട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. ശരിയായ വിമർശനങ്ങൾ ഉൾക്കൊള്ളുമെന്നും ബിഷപ്പ് മാർക്ക് രോമാഞ്ചമുണ്ടായി എന്ന സജി ചെറിയാന്റെ പ്രസ്താവനയിലെ പ്രയോഗങ്ങൾ പർവതീകരിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കണ്ണൂരിനെതിരായ ഗവർണറുടെ പരാമർശത്തെ എംവി ഗോവിന്ദൻ വിമർശിച്ചു. ചുട്ടുകൊന്നത് ഞങ്ങൾ അല്ല, ഞങ്ങളെ ആണ്. ഗവർണറുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഒരു നാടിനെ അപമാനിക്കുന്ന പ്രസ്താവനയാണ് ഗവർണർ നടത്തിയത്. കണ്ണൂരിനെ അപകീർത്തിപ്പെടുത്താനുള്ള നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story