പാർട്ടിയുടെ അടിത്തറ ശക്തമാണ്; യുഡിഎഫ് വോട്ട് വിഹിതത്തിൽ 5 ശതമാനം കുറവ്: എംവി ഗോവിന്ദൻ

govindan

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിട്ടെങ്കിലും പാർട്ടിയുടെ അടിത്തറ ശക്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫിന്റെ വോട്ട് വിഹിതത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായി. എൽഡിഎഫിന് ഒരു ശതമാനത്തിന്റെ കുറവാണുണ്ടായത്. തങ്ങളുടെ വോട്ട് അവിടെ തന്നെയുണ്ട്. 

തൃശ്ശൂരിൽ 86,000 വോട്ട് കോൺഗ്രസിന് കുറഞ്ഞു. എൽഡിഎഫിന് അവിടെ 6000 വോട്ട് കൂടുകയാണ് ചെയ്തത്. ആരുടെ വോട്ടാണ് ബിജെപിയെ വിജയിപ്പിച്ചതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കോൺഗ്രസ് പാലം വലിച്ചതാണ് സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

പാർട്ടിയുടെ മുഖത്തിന് ഒരു തകരാറുമില്ല. മന്ത്രിസഭ പുനഃസംഘടനയെ കുറിച്ചുള്ള ചോദ്യത്തിന് എന്തോ വലുത് നടക്കാൻ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കേണ്ട എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.
 

Share this story