പരമാവധി സീറ്റുകൾ പിടിക്കുകയാണ് പാർട്ടി തീരുമാനം; കേരളത്തിന് ഇടതുപക്ഷ മനസ്: കെ രാധാകൃഷ്ണൻ

radhakrishnan

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്ന് ആലത്തൂരിലെ സിപിഐഎം സ്ഥാനാർഥി കെ രാധാകൃഷ്ണൻ. പാർട്ടി എടുക്കുന്ന തീരുമാനത്തോടൊപ്പം നിൽക്കുകയാണ്. ഏത് പദവി വേണം എന്നത് പാർട്ടി എൽപ്പിക്കുന്ന ഉത്തരവാദിത്തം ആണ്. 

തനിക്ക് ഇത് വേണം എന്ന് പാർട്ടിയോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു പാർട്ടിയുടെ തീരുമാനം മാക്‌സിമം സീറ്റുകൾ പിടിക്കുക എന്നതാണ്. ജനങ്ങളാണ് ആത്യന്തികമായി തീരുമാനിക്കേണ്ടത്. കേരളത്തിൽ ഇടതുപക്ഷ മനസാണ് എല്ലായിടത്തും. 

വ്യക്തികൾക്ക് അപ്പുറത്ത് ആശയങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതാണ് തിരഞ്ഞെടുപ്പ്. താൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളും ഉപയോഗപ്പെടുത്തിയത് ജനങ്ങൾക്ക് വേണ്ടിയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

Share this story