ഹയർ സെക്കൻഡറിയിൽ 78.69 വിജയശതമാനം; 39,242 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

ഹയർ സെക്കൻഡറിയിൽ 78.69 വിജയശതമാനം; 39,242 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്
ഹയർ സെക്കൻഡറിയിൽ 78.69 വിജയശതമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 3,74,755 പേരാണ് റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. 2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.69 ആണ് വിജയശതമാനം. മുൻ വർഷം ഇത് 82.95 ശതമാനമായിരുന്നു. 4.26 ശതമാനത്തിന്റെ കുറവാണ് ഇത്തവണ വിജയത്തിലുണ്ടായിരിക്കുന്നത്

സയൻസ് ഗ്രൂപ്പിൽ 1,60,696 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ 76,235 പേർ പരീക്ഷ എഴുതിയപ്പോൾ 51,144 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. കൊമേഴ്‌സിൽ 83,048 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 39,242 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. 

84.12 വിജയശതമാനമുള്ള എറണാകുളമാണ് ഏറ്റവും കുറഞ്ഞ വിജയശതമാനമുള്ള ജില്ല. ഏറ്റവും കുറവ് വയനാടാണ്. 72.13 ആണ് ഇവിടുത്തെ വിജയശതമാനം. 63 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ ഏഴെണ്ണം സർക്കാർ സ്‌കൂളുകളും 17 എണ്ണം എയ്ഡഡ് സ്‌കൂളുകളും 27 എണ്ണം അൺ എയ്ഡഡും ബാക്കി സ്‌പെഷ്യൽ സ്‌കൂളുകളുമാണ്.

www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും. ഏപ്രിൽ മൂന്നിനാണ് ഹയർ സെക്കൻഡറി മൂല്യ നിർണയ ക്യാമ്പ് ആരംഭിച്ചത്. 77 ക്യാമ്പുകളിൽ 25,000ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുത്തു. 

Share this story