എസ്എസ്എൽസി പരീക്ഷയിൽ 99.69 വിജയശതമാനം; 71,831 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

sivankutty

ഈ വർഷത്തെ എസ് എസ് എൽ സി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. 99.69 ശതമാനം വിജയമാണ് ഇത്തവണ. കഴിഞ്ഞ തവണ 99.7 ശതമാനം വിജയമാണ് കേരളത്തിലുണ്ടായത്. 

4,27,153 പേർ പരീക്ഷ എഴുതിയതിൽ 4,25,563 പേർ ഉപരിപഠനത്തിന് അർഹത നേടി.  71, 831 വിദ്യാർഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇത് 68, 604 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യു ജില്ല കോട്ടയമാണ്. 99.92 ശതമാനമാണ് വിജയം

99.08 ശതമാനം വിജയം നേടിയ തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ വിദ്യാഭ്യാസ ജില്ല 100 ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ്. 4964 പേർ ഇവിടെ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി
 

Share this story