ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സക്ക് എത്തിച്ച രോഗി നഴ്‌സുമാരെയും ഡോക്ടർമാരെയും ആക്രമിക്കാൻ ശ്രമിച്ചു

nedu
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി ആക്രമാസക്തനായി. നെടുങ്കണ്ടം സ്വദേശി പ്രവീണാണ് അക്രമം നടത്തിയത്. അടിപിടി കേസിൽ പരുക്കേറ്റ് ചികിത്സക്കെത്തിച്ചതായിരുന്നു ഇയാളെ. മദ്യലഹരിയിൽ ആയിരുന്ന പ്രവീൺ നഴ്‌സുമാരെയും ഡോക്ടർമാരെയും ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് കൈ കാലുകൾ ബന്ധിച്ച ശേഷമാണ് ഇയാൾക്ക് ചികിത്സ നൽകിയത്.
 

Share this story