എന്നെ തോൽപ്പിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനം തീരുമാനിക്കും; തിരിച്ചടിച്ച് ഷാഫി

shafi

അടുത്ത തവണ തോൽക്കുമെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എംഎൽഎ. തന്നെ തോൽപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനമാണെന്ന് ഷാഫി പറഞ്ഞു. തന്നോട് തോൽക്കുമെന്ന് പറഞ്ഞ സ്പീക്കർ അപ്പുറത്ത് സംസാരിച്ചു കൊണ്ടിരുന്ന ശിവൻകുട്ടിയെ കണ്ടിരുന്നോ എന്നും ഷാഫി ചോദിച്ചു

ന്യായമായ ആവശ്യം സഭയിൽ ഉന്നയിച്ചതിനാണ് ഇത് പറഞ്ഞത്. ശിവൻകുട്ടി സഭയ്ക്കുള്ളിൽ കാണിച്ചതൊന്നും ഞങ്ങളാരും ചെയ്തിട്ടില്ല. ഞങ്ങൾ കമ്പ്യൂട്ടർ തല്ലിപ്പൊളിക്കുകയോ കസേര മറിച്ചിടുകയോ ചെയ്തിട്ടില്ല. പിണറായിയുടെ കണ്ണുരുട്ടൽ ഭയന്നാണോ സ്പീക്കർ സഭയിൽ പെരുമാറേണ്ടതെന്നും ഷാഫി ചോദിച്ചു

ബ്രഹ്മപുരം വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ബാനറുമായി പ്രതിഷേധിക്കുന്നതിനിടെയാണ് സ്പീക്കർ ഷാഫിക്കെതിരെ പരാമർശം നടത്തിയത്. സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി അടുത്ത തവണ തോൽക്കുമെന്നുമായിരുന്നു സ്പീക്കറുടെ പരാമർശം.
 

Share this story