ജീൻസിന്റെ പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; കോഴിക്കോട് യുവാവിന് പൊള്ളലേറ്റു

phone

കോഴിക്കോട് സ്മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ തൊഴിലാളിയായ ഫാരിസ് റഹ്മാനാണ് പൊള്ളലേറ്റത്. പാന്റിന്റെ പോക്കറ്റിൽ വെച്ച റിയൽമി 8 എന്ന മോഡലാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ട് വർഷമായി ഫാരിസ് റഹ്മാൻ ഉപയോഗിച്ച് വരുന്ന ഫോണാണിത്. ഇതുവരെ ഫോൺ ചൂടാകുന്ന പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഫാരിസ് പറഞ്ഞു

ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് ജീൻസിന്റെ പോക്കറ്റിൽ നിന്ന് തീ വരുന്നത് ഫാരിസ് ശ്രദ്ധിച്ചത്. ഉടനെ ജീൻസ് ഊരി മാറ്റുകയായിരുന്നു. വസ്ത്രത്തിൽ നിന്ന് തീ പടർന്ന് യുവാവിന്റെ തുടയിലും കാലിനും പൊള്ളലേറ്റിട്ടുണ്ട്. മൊബൈൽ ഫോൺ കമ്പനിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുമെന്ന് ഫാരിസ് അറിയിച്ചു.
 

Share this story