നഗ്നദൃശ്യം പകർത്തിയ ഫോൺ കണ്ടെത്തണം; രാഹുലിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

rahul

മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് സംഘം ഇന്ന് അപേക്ഷ നൽകും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. രാഹുലിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം

പരാതിക്കാരി ലൈംഗികാതിക്രമം നേരിട്ട ഹോട്ടലിൽ പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തണം, യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകിയിരിക്കുന്നത്.

ഇന്നലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നിൽ രാഹുൽ ജാമ്യാപേക്ഷ നൽകിയിരുന്നു. എന്നാൽ ജാമ്യാപേക്ഷയിൽ ഇന്ന് വാദം നടത്തേണ്ടെന്നാണ് പ്രതിഭാഗത്തിന്റെ തീരുമാനം. കസ്റ്റഡി അപേക്ഷയിൽ അന്തിമ ഉത്തരവ് അറിഞ്ഞതിന് ശേഷമാകും ജാമ്യാപേക്ഷയിൽ വാദം നടത്തുക.
 

Tags

Share this story