പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ല
Fri, 24 Feb 2023

പിണറായി സർക്കാർ പ്രവർത്തിക്കുന്നത് പൂർണമായും സോഷ്യലിസത്തെ അടിസ്ഥാനമാക്കിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അങ്ങനെ ചിലർ ചിന്തിക്കുന്നത് തെറ്റിദ്ധാരണ മൂലമാണെന്നും മുതലാളിത്ത ഭരണകൂടത്തിന്റെ പരിധിയിൽ നിന്നു കൊണ്ടാണ് പിണറായി സർക്കാരിന്റെ പ്രവർത്തനമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. കോഴിക്കോട് ജനകീയ പ്രതിരോധ യാത്രയിൽ സംസാരിക്കുകയായിരുന്നു ്‌ദ്ദേഹം
പാർട്ടിക്കകത്തുള്ള തെറ്റായ പ്രവണതകൾ പ്രതിരോധിക്കാനുള്ള ജാഥയാണിതെന്ന ചില കുബുദ്ധികളുടെ പ്രചാരണത്തെ തള്ളിക്കളയുന്നില്ല. പാർട്ടിക്കുള്ളിൽ തെറ്റായ പ്രവണതകളുണ്ട്. വിള നന്നായി വളരണമെങ്കിൽ അതിനിടയിലെ കള പറിച്ചു കളയണം. അത്തരം കളകൾ പാർട്ടിയും പറിച്ചു കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.