പേട്ടയിൽ നിന്ന് കാണാതായ പോക്‌സോ കേസ് അതിജീവിതയെ കണിയാപുരത്ത് നിന്നും കണ്ടെത്തി

Police

തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്‌സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണിയാപുരത്ത് നിന്നും കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെയാണ് കുട്ടിയെ കാണാതായത്. അമ്മ ഇതിന് പിന്നാലെ പരാതി നൽകിയിരുന്നു. 15 വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. പോലീസ് ഇതോടെ വ്യാപക തെരച്ചിലാണ് നഗരത്തിൽ നടത്തിയത്

അരമണിക്കൂറിന് ശേഷം കണിയാപുരത്ത് വെച്ച് സുഹൃത്തിനൊപ്പം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതെ പോയതിന് പിന്നാലെ സ്‌കൂളിലേക്ക് പരീക്ഷയെഴുതാൻ പോകുകയാണെന്നുള്ള ഫോൺ കോൾ അമ്മക്ക് ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്


 

Share this story