പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; ക്രൈംബ്രാഞ്ചിലും ഇന്റലിജൻസിലും വ്യാപക ചുമതല മാറ്റം

പോലീസ് സേന

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി സർക്കാർ ഉത്തരവ്. ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗങ്ങളിലാണ് പ്രധാനമായും മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരായ എസ്. അജീത ബീഗം, എസ്. ശ്യാംസുന്ദർ എന്നിവർക്ക് പുതിയ ചുമതലകൾ നൽകി.

​ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച എസ്. അജീത ബീഗത്തെ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (Economic Offences Wing) ഐ.ജി.യായി നിയമിച്ചു. ഇതിന് പുറമെ ക്രൈംസ് 1 (തിരുവനന്തപുരം), സോഷ്യൽ പൊലീസിംഗ് ഡയറക്ടറേറ്റ് എന്നിവയുടെ അധിക ചുമതലയും അവർക്ക് നൽകിയിട്ടുണ്ട്.

​നിലവിൽ സൗത്ത് സോൺ ഐ.ജി.യായിരുന്ന എസ്. ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജി.യായി സ്ഥലം മാറ്റി. കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

​ക്രൈംബ്രാഞ്ച് ഐ.ജി.യായിരുന്ന ജി. സ്പർജൻ കുമാറിനെ പുതിയ സൗത്ത് സോൺ ഐ.ജി.യായി നിയമിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള നിർണായക വിഭാഗങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ അടിയന്തര മാറ്റങ്ങൾ.

Tags

Share this story