സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പോലീസ് ഡൽഹിയിലെത്തി സിബിഐക്ക് കൈമാറി

sidharth

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട രേഖകൾ കേരളാ പോലീസ് സിബിഐക്ക് കൈമാറി. സ്‌പെഷ്യൽ സെൽ ഡി.വൈ.എസ്.പി എസ് ശ്രീകാന്ത് ഡൽഹിയിലെത്തിയാണ് രേഖകൾ കൈമാറിയത്. കഴിഞ്ഞ ദിവസം ഇ മെയിൽ വഴിയും രേഖകൾ കൈമാറിയിരുന്നു

സിദ്ധാർഥൻ കേസിലെ പ്രൊഫോമ റിപ്പോർട്ട് വൈകിയ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്തത്. ഡെപ്യൂട്ടി സെക്രട്ടറി, പ്രശാന്ത് വികെ, സെക്ഷൻ ഓഫീസർ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്

പ്രൊഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടും പ്രൊഫോമ റിപ്പോർട്ട് വൈകിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
 

Share this story