കോട്ടയത്തെ മാമ്പഴ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചുവിടും
Wed, 15 Feb 2023

കോട്ടയം മാമ്പഴ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചുവിടും. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ പി വി ഷിഹാബിന് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകി. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാർക്കെതിരായ നടപടികളുടെ തുടർച്ചയായിട്ടാണ് തീരുമാനം.
2022 സെപ്റ്റംബർ 28ന് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴി മുണ്ടക്കയത്തെ പഴക്കടയിൽ നിന്നാണ് ഷിഹാബ് മാമ്പഴം മോഷ്ടിച്ചത്. പഴക്കടക്കാരൻ പരാതിയില്ലെന്ന് അറഇയിച്ചതോട കോടതി കേസ് തീർപ്പാക്കിയിരുന്നു. എന്നാൽ പോലീസിന് നാണക്കേടായി മാറിയ സംഭവത്തിൽ നടപടിയെടുക്കാനാണ് ഡിജിപിയുടെ നിർദേശം.
ക്രിമിനൽ പശ്ചാത്തലത്തിന്റെ പേരിൽ ഒരു മാസത്തിനകം പിരിച്ചുവിടൽ നടപടി നേരിടുന്ന ആറാമത്തെ പോലീസുകാരനാണ് ഷിഹാബ്. 10 കിലോയിലേറെ മാമ്പഴമാണ് ഷിഹാബ് മോഷ്ടിച്ച് സ്‌കൂട്ടറിലാക്കി കൊണ്ടുപോയത്.