മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

shihab

മാമ്പഴം മോഷ്ടിച്ച കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ വി പി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഷിഹാബിന് എസ്പി വി യു കുര്യാക്കോസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 

10 കിലോ മാമ്പഴമായിരുന്നു സിവിൽ പൊലീസ് ഓഫീസറായ ഷിഹാബ് മോഷ്ടിച്ചത്. 2022 സെപ്റ്റംബർ 30ന് നടന്ന സംഭവത്തിൽ മുണ്ടക്കയം സ്വദേശി ഷിഹാബിനെതിരെ കേസെടുത്തിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പുലർച്ചെയായിരുന്നു മോഷണം. രാവിലെ കട തുറക്കാൻ ഉടമ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
 

Share this story