അടൂരിൽ എഐ ക്യാമറ സ്ഥാപിച്ച പോസ്റ്റ് ടിപ്പർ ഇടിച്ച് ഒടിഞ്ഞുവീണു

ai
അടൂരിൽ എഐ ക്യാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ് ടിപ്പർ ഇടിച്ച് ഒടിഞ്ഞു. ക്യാമറക്കും കേടുപാടുകൾ സംഭവിച്ചു. അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലാണ് സംഭവം. കായംകുളത്ത് നിന്നും അടൂരിലേക്ക് വന്ന ടിപ്പർ ലോറി ഇടിച്ചാണ് പോസ്റ്റ് ഒടിഞ്ഞത്. ടിപ്പർ പോലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമലംഘനത്തിന് അടുത്ത മാസം അഞ്ച് മുതൽ എഐ ക്യാമറയുടെ സഹായത്തോടെ പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞുവീണത്.
 

Share this story