പവന് ഒറ്റയടിക്ക് വർധിച്ചത് 1040 രൂപ; 86,000 രൂപയും കടന്ന് സ്വർണവില കുതിപ്പ്
Sep 30, 2025, 10:26 IST

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി 86,000 കടന്നു. പവന് ചൊവ്വാഴ്ച 1040 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 86,760 രൂപയിലെത്തി. ഗ്രാമിന് 130 രൂപ വർധിച്ച് 10,845 രൂപയായി
ഒരു മാസത്തിനിടെ മാത്രം പവന്റെ വിലയിൽ 9120 രൂപയാണ് വർധനവുണ്ടായത്. സെപ്റ്റംബർ ഒന്നിന് 77,640 രൂപയായിരുന്നു പവന്റെ വില. കഴിഞ്ഞ ദിവസമാണ് ചരിത്രത്തിലാദ്യമായി പവന്റെ വില 85,000 കടന്നത്. ഒരു ദിവസത്തിന് പിന്നാലെ 87,000ത്തിന് അടുത്ത് നിൽക്കുകയാണ് സ്വർണവില
18 കാരറ്റ് സ്വർണത്തിനും ഇന്ന് റെക്കോർഡ് കുതിപ്പാണ്. ഗ്രാമിന് 106 രൂപ വർധിച്ച് 8873 രൂപയായി. വെള്ളിവിലയിലും വർധനവുണ്ട്.