കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്വർണവില; പവന് ഇന്നും കുത്തനെ ഇടിവ്
Mar 4, 2026, 10:44 IST
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പശ്ചിമേഷ്യൻ യുദ്ധഭീതിക്കിടെ സ്വർണവില ഉയരുമെന്നാണ് ആശങ്കപ്പെട്ടതെങ്കിലും വില ഇടിയുന്ന പ്രതിഭാസമാണ് സംസ്ഥാനത്തുണ്ടായത്. പവന് ഇന്ന് ഒറ്റയടിക്ക് 2280 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന്റെ വില 1,20,640 രൂപയായി
ഗ്രാമിന് 285 രൂപ കുറഞ്ഞ് 15,080 രൂപയിലെത്തി. ഇന്നലെ രാവിലെ പവന് 1,24,680 രൂപ എന്ന നിലവാരത്തിലായിരുന്നു പവന്റെ വ്യാപാരം നടന്നത്. 24 മണിക്കൂറിനിടെ 4040 രൂപയുടെ കുറവാണ് പവനുണ്ടായത്
18 കാരറ്റ് സ്വർണത്തിനും വില ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 234 രൂപ കുറഞ്ഞ് 12,338 രൂപയിലെത്തി. യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് ഒരു മാസത്തെ ഉയർന്ന നിലവാരത്തിലെത്തിയതും ലാഭമെടുപ്പ് വർധിച്ചതുമാണ് സ്വർണവില ഇടിവിന് കാരണമായത്
