പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു; വന്ദേഭാരത് എക്‌സ്പ്രസിന്റെ കന്നിയാത്ര തുടങ്ങി

vande

തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ ആദ്യ യാത്ര ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്ന ആളുകളുടെ ആരവത്തിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങുകയായിരുന്നു. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര. 14 സ്റ്റേഷനുകളിലാണ് ഇന്ന് ട്രെയിൻ നിർത്തുക. നാളെ കാസർകോട് നിന്നുമാകും വന്ദേഭാരതിന്റെ റഗുലർ സർവീസ് ആരംഭിക്കുക

നേരത്തെ വന്ദേഭാരത് ട്രെയിനിനുള്ളിലും പ്രധാനമന്ത്രി കയറിയിരുന്നു. സി 1 കോച്ചിലുണ്ടായിരുന്ന 41 കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. സ്‌റ്റേഷനിലേക്ക് എത്തിയ ഉടനെ സി 1 കോച്ചിലേക്ക് പ്രധാനമന്ത്രി കയറുകയായിരുന്നു. തുടർന്ന് കോച്ചിൽ യാത്ര ചെയ്തിരുന്ന എല്ലാ കുട്ടികളുടെയും സമീപത്തേക്ക് എത്തി അദ്ദേഹം സംസാരിച്ചു. തങ്ങൾ വരച്ച ചിത്രങ്ങൾ നൽകിയും കവിത ചൊല്ലിയുമൊക്കെയാണ് കുട്ടികൾ പ്രധാനമന്ത്രിയെ സന്തോഷിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും ട്രെയിനിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
 

Share this story