പ്രധാനമന്ത്രിയെ അപമാനിച്ചു; ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിനെതിരെ പരാതി

high court
റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതിയിൽ അവതരിപ്പിച്ച നാടകത്തിനെതിരെ പരാതി. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്ന നാടകത്തിനെതിരെയാണ് ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയത്. പ്രധാനമന്ത്രിയെയും രാജ്യത്തെയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിലാണെന്ന് പരാതിയിൽ പറയുന്നു. സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കേന്ദ്ര നിയമമന്ത്രിക്കുമാണ് പരാതി നൽകിയത്.
 

Share this story