രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കൊച്ചിയിൽ റോഡ് ഷോ

modi

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം ആറരയ്ക്ക് നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെ നാവിക ആസ്ഥാനത്ത് എത്തും. തുടർന്ന് കെപിസിസി ജംഗ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴിനും ട്ടെ് മണിക്കും ഇടയിലാണ് റോഡ് ഷോ. കെപിസിസി ജംഗ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംഗ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തുന്നവിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്

രാത്രി എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിലേക്ക് പോകും. ഇവിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം തൃപയാർ ക്ഷേത്രം സന്ദർശിക്കും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി രണ്ട് പരിപാടികളിൽ പങ്കെടുക്കും. ശേഷം ഡൽഹിക്ക് മടങ്ങും. കൊച്ചിയിലും ഗുരുവായൂരിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത ക്രമീകരണങ്ങളുമുണ്ടാകും.
 

Share this story