തകരാർ പരിഹരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം നാല് മണിക്ക് ദമ്മാമിലേക്ക് പോകും

Air india

തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയ വിമാനത്തിന്റെ തകരാർ പരിഹരിച്ചു. യാത്രക്കാരെ അതേ വിമാനത്തിൽ നാല് മണിക്ക് ദമ്മാമിലേക്ക് കൊണ്ടുപോകും. പുതിയ പൈലറ്റും ജീവനക്കാരുമാണ് വിമാനത്തിലുണ്ടാകുക. ദമ്മാമിലേക്ക് രാവിലെ 09:44 ന് പറന്നുയർന്ന എയർ ഇന്ത്യയുടെ IX 385 എക്സ്പ്രസ്സ് വിമാനമാണ് അടിയന്തിമായി ഇറക്കിയത്. 

കോഴിക്കോട് നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിന്റെ പിൻഭാഗം നിലത്തുരയുകയായിരുന്നു. തുടർന്ന്, ഹൈഡ്രോളിക് ഗിയറിന് തകരാറുണ്ടായി. തുടർന്നാണ് അടിയന്തര ലാൻഡിങ്ങിനായി വിമാനം തിരുവന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്ങ്ങൾ മൂലം തിരുവന്തപുരത്തേക്ക് ലാൻഡിംഗ് മാറ്റുകയായിരുന്നു.

ലാൻഡിംഗ് ചെയുന്ന സമയത്തെ അപകടം ഒഴിവാക്കാനായി എയർപോർട്ടിന് സമീപം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു. 182 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇന്ത്യൻ സമയം ഉച്ചക്ക് 12:15 വിമാനം തിരുവനതപുരം വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.

Share this story