അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം, സുപ്രീം കോടതി ഇത് തടയണം: കെജ്രിവാളിന്റെ അറസ്റ്റിൽ തരൂർ

tharoor

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ കേന്ദ്രത്തെ വിമർശിച്ച് ശശി തരൂർ. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ നടപടി ശരിയല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാൻ പാടില്ലായിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും. സുപ്രീം കോടതി ഇത് തടയണം

ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവർ ഒരിക്കലും വീണ്ടും ഭരണത്തിൽ വരാൻ അനുവദിക്കരുത്. സംഭവിച്ചതെല്ലാം അന്യായമാണ്. ഇതിന് പിന്നിലെ ഉദ്ദേശ്യം എല്ലാവർക്കുമറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഇതെന്നും ്‌ദ്ദേഹം പറഞ്ഞു

അതേസമയം കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് തന്നെ കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കും. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ എഎപി നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
 

Share this story