ശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
Aug 20, 2026, 12:22 IST
ശ്രീറാം ഫിനാൻസിൽ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ സാങ്കേതികം മാത്രമാണെന്ന് ഔദ്യോഗിക വിശദീകരണം. ചില പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശ്രീറാം ഫിനാൻസ് ഔദ്യോഗിക വക്താവ് രാജേഷ് ചന്ദ്രമൗലി പറഞ്ഞു.
പ്രതിസന്ധി നേരിടുന്ന നിക്ഷേപകർക്കും ഇടപാടുകാർക്കും തൊട്ടടുത്തുള്ള ശ്രീറാം ഫിനാൻസ് ശാഖയെ സമീപിക്കാം. പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുമെന്നും കമ്പനി അറിയിച്ചു.നിലവിലെ സാങ്കേതിക പ്രതിസന്ധി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും രാജേഷ് ചന്ദ്രമൗലി വ്യക്തമാക്കി
