ചൂടിന് ആശ്വാസമായി മഴ വരുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

rain

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ മഴ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടനാടുകളിലും മലയോര മേഖലകളിലും മഴ ശക്തമാകും. അതേസമയം അട്ടപ്പാടിയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശമുണ്ടായി

പട്ടിമാളം സ്വദേശി പഴനിയുടെ 200ൽ പരം വാഴകൾ ഇന്നലെ രാത്രി പെയ്ത മഴയിലും കാറ്റിലും നശിച്ചു. ഏകേദശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പഴനി പറഞ്ഞു
 

Share this story