കൊച്ചിയിൽ പെയ്ത മഴ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നു; പഠനം നടത്തണമെന്ന് ഹൈബി ഈഡൻ
Thu, 16 Mar 2023

കൊച്ചിയിൽ ഇന്നലെ പെയ്ത മഴ ജനങ്ങളിൽ ഭീതിയുണ്ടാക്കുന്നുവെന്നും നിജസ്ഥിതി അറിയാൻ ദേശീയ ഏജൻസി പഠനം നടത്തണമെന്നും ഹൈബി ഈഡൻ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈബി ഈഡൻ ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്നലെ പെയ്ത മഴയിൽ നുരയും പതയും നിറഞ്ഞ വെള്ളം പെയ്തിറങ്ങിയത് പ്രദേശവാസികളിൽ ഭീതി ഉയർത്തിയിരിക്കുകയാണെന്ന് നോട്ടീസിൽ പറയുന്നു
മഴ വെള്ളത്തിൽ അസ്വാഭാവികമായ രീതിയിൽ ആസിഡ് കലർന്നിട്ടുണ്ടോയെന്നത് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന ചില റിപ്പോർട്ടുകൾ സ്വകാര്യ വ്യക്തികൾ നടത്തിയ ലിറ്റ്മസ് ടെസ്റ്റ് പുറത്തുവിട്ടതിലൂടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ നേരിട്ട് സംഭവത്തെ കുറിച്ച് പഠിക്കണമെന്നും റിപ്പോർട്ട് എത്രയും വേഗം പുറത്തുവിടണമെന്നും ഹൈബി ആവശ്യപ്പെട്ടു.