മഴ ശക്തമാകുന്നു; ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Updated: Aug 6, 2026, 21:52 IST
പത്തനംതിട്ട: മഴ കനക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട, വയനാട്, ആലപ്പുഴ, കോട്ടയം, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്റ്റർമാരാണ് അവധി പ്രഖ്യാപിച്ചത്.
അങ്കണവാടി മുതൽ പ്രൊഫഷണൽ കോളെജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും. വിവിധ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
