ആലത്തൂരിലെ തോൽവിക്ക് കാരണം സ്ഥാനാർഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവ്; രമ്യക്കെതിരെ ഡിസിസി

ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ വിമർശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തിൽ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ് വെല്ലുവിളിയായതെന്നും തങ്കപ്പൻ ആരോപിച്ചു. 

മുതിർന്ന നേതാക്കളടക്കം നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല. എവി ഗോപിനാഥ് ഫാക്ടർ ആലത്തൂരിൽ പ്രവർത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എൽഡിഎഫിന് കിട്ടിയതെന്നും തങ്കപ്പൻ പറഞ്ഞു. അതേസമയം വിവാദങ്ങൾക്കില്ലെന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി

പറയാനുള്ളത് പാർട്ടിയിൽ പറയും. ഡിസിസി പ്രസിഡന്റിന്റെ പരാമർശം എത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയിൽ തന്നെയാണ് പ്രവർത്തിച്ചു പോകുന്നത്. തോൽവിയുടെ കാര്യം പാർട്ടി പരിശോധിക്കട്ടെയെന്നും രമ്യ ഹരിദാസ് പറഞ്ഞു.
 

Share this story