കൈവെട്ട് പരാമർശം പ്രതിരോധത്തിന്റെ ഭാഗം; സത്താർ പന്തല്ലൂരിനെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

umar

കൈവെട്ട് പരാമർശത്തിൽ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെ ന്യായീകരിച്ച് സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. സത്താർ പന്തല്ലൂർ സമാധാനത്തിന്റെ പാതയിൽ സഞ്ചരിക്കുന്നയാളാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. കൈ വെട്ടുമെന്ന പരാമർശം പ്രതിരോധത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നും ഉമർ ഫൈസി പറഞ്ഞു. 

കഴിവതും അത്തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന പ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സത്താർ പന്തല്ലൂരിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്‌
 

Share this story