വീഞ്ഞ്, കേക്ക് പരാമർശങ്ങൾ പിൻവലിക്കുന്നു; രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി സജി ചെറിയാൻ

saji

നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ബിഷപുമാർക്കെതിരായ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. മണിപ്പൂർ സംബന്ധിച്ച കാര്യത്തിലെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, വീഞ്ഞ്, കേക്ക് തുടങ്ങിയ പ്രസംഗത്തിലെ പ്രയോഗങ്ങൾ പിൻവലിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്

ക്രൈസ്തവർക്കെതിരെ കഴിഞ്ഞ വർഷം 700ഓളം ആക്രമണങ്ങൾ നടന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആക്രമണങ്ങൾ കൂടുതലും നടന്നത്. ബിജെപി ഭരിച്ച ഒമ്പത് വർഷം കൊണ്ട് ആക്രമണത്തിന്റെ നിരക്ക് കുത്തനെ വർധിച്ചു. മണിപ്പൂരിലെ സംഘർഷം തടയുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണ്

മോദി മണിപ്പൂർ സന്ദർശിക്കുകയോ പാർലമെന്റിൽ പ്രസ്താവന നടത്തുകയോ ചെയ്തിട്ടില്ല. സംഘർഷം ഒഴിവാക്കാൻ നടപടി ഉണ്ടായിട്ടില്ല. മുസ്ലിം സമുദായങ്ങൾക്കെതിരെയും ആക്രമണം തുടർക്കഥയാണ്. ഇതിനെതിരെ ഒന്നിച്ച് പ്രതികരിക്കണമെന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ വിശദീകരിച്ചു.
 

Share this story