പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തീച്ചുളയിൽ വീണ തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

naseer

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കൂമ്പാരത്തിൽ തീയണക്കുന്നതിനിടെ കാൽ തെറ്റിവീണ അതിഥി തൊഴിലാളിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കൊൽക്കത്ത സ്വദേശി നസീറാണ് മരിച്ചത്. തീച്ചൂളയിലേക്കാണ് തൊഴിലാളി വീണത്. ഒരു ദിവസത്തോളം നീണ്ട തെരച്ചിലിനൊടുവിലാണ് നസീറിന്റെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. ഇന്നലെയാണ് മാലിന്യ കൂമ്പാരത്തിലെ തീ അണയ്ക്കുന്നതിനിടെ നസീർ കുഴിയിലേക്ക് വീണത്

ഓടക്കാലി യൂണിവേഴ്‌സൽ പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാത്രി ആറരയ്ക്കാണ് അപകടം നടന്നത്. പതിനഞ്ചടി പൊക്കത്തിലാണ് പ്ലൈവുഡ് മാലിന്യം. മാലിന്യ കൂമ്പാരത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് നസീർ പൈപ്പിൽ നിന്ന് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. നസീർ അടിഭാഗത്തെ തീചൂളയിൽ പെടുകയായിരുന്നു.
 

Share this story