അരിക്കൊമ്പൻ ചിന്നക്കനാൽ ലക്ഷ്യമിട്ട് നീങ്ങുന്നു; നിലവിൽ കുമളിയിൽ നിന്നും 12 കിലോമീറ്റർ അകലെ

arikomban

അരിക്കൊമ്പൻ ലോവർ ക്യാമ്പ് ഭാഗത്ത് നിന്നും നീങ്ങിയതായി തമിഴ്‌നാട് വനംവകുപ്പ്. കമ്പംമേട് ഭാഗത്തേക്കാണ് ആന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇവിടെ നിന്ന് ബോഡിമെട്ടിലേക്ക് പോയാൽ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാകും. ഈ സാഹചര്യത്തിൽ ആനയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് വനംവകുപ്പ്. 

ഇന്നലെ രാത്രി കുമൡയിൽ നിന്നും 12 കിലോമീറ്ററോളം അകലെയായിരുന്നു ആന. ചിന്നക്കനാലിലേക്ക് പോകാനുള്ള ദിശയിലാണെങ്കിലും കൂടുതൽ ദൂരം മുന്നോട്ടു പോയിട്ടില്ലെന്നാണ് തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിനായി പ്രദേശത്ത് തുടരുകയാണ്.
 

Share this story