റോഡ് ഇടിഞ്ഞ്, റോഡരികിൽ പാർക്ക് ചെയ്ത ലോറി വീടിന് മുകളിൽ വീണു; അപകടം ഫറോക്കിൽ
Nov 3, 2025, 11:35 IST
ഫറോക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയർമാൻ എംസി അബ്ദുൽ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
അപകടത്തിൽ വീടിന് കനത്ത നാശനഷ്ടം സംഭവിച്ചു. വീടിന്റെ ഒരു ഭാഗം ലോറി വീട് തകർന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ബൈക്കും ലോറിക്കടിയിൽ പെട്ടു. വീടിന് മുകളിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു
അപകടസമയത്ത് ഈ ഭാഗത്ത് ആളില്ലാതിരുന്നത് വലിയ അപകടമാണ് ഒഴിവാക്കിയത്. ലോറിയുടെ ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്.
