ടാറിംഗ് കഴിഞ്ഞയുടനെ റോഡ് തകർന്നു; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മന്ത്രി

Riyas

ടാറിംഗ് കഴിഞ്ഞയുടനെ റോഡ് തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടൽ. ഉദ്യോഗസ്ഥരെ മന്ത്രി സ്ഥലം മാറ്റി. കോഴിക്കോട് കൂളിമാട്-എരഞ്ഞിമാവ് റോഡ് തകർന്ന സംഭവത്തിൽ അസി. എൻജിനീയറെയും ഓവർസീയറെയും മന്ത്രി സ്ഥലം മാറഅറി. 

കരാറുകാരന്റെ ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കാനും തീരുമാനമായി. ഈ റൂട്ടിലെ 110 മീറ്റർ റോഡാണ് ടാറിംഗ് കഴിഞ്ഞയുടനെ തകർന്നത്. കരാറുകാരൻ സ്വന്തം ചെലവിൽ റോഡ് അറ്റകുറ്റപ്പണി നടത്താനും മന്ത്രി നിർദേശിച്ചു. ആവശ്യമായ ക്ലീനിങ്ങ് നടത്താതെ ടാർ ചെയ്തതാണ് റോഡ് തകരാൻ കാരണമായതെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
 

Share this story